വായനയുടെ പുതിയ പാഠങ്ങള്‍

പുതിയ വായന എന്നത് വ്യാഖ്യാനങ്ങള്‍ അല്ലെന്നും വായിക്കുന്നയാളിന്‍റെ സാംസ്‌കാരിക പാരമ്പര്യത്തില്‍ നിന്നുകൊണ്ടുള്ള അയാളുടെ കണ്ടെത്തെലുകള്‍ ആണെന്നും ഡോ.കെ.ജോയ് പോള്‍ പറഞ്ഞു. അത് കൊളംബസ് അമേരിക്ക കണ്ടുപിടിച്ചപോലെയല്ല. മറിച്ച് മാര്‍ക്കോണി റേഡിയോ കണ്ടുപിടിച്ചപോലെയാണ്. അമേരിക്ക അവിടെയുണ്ടായിരുന്നു. പലരുമത് കണ്ടെത്തിയിട്ടില്ല. സാഹചര്യ വശാല്‍ കൊളംബസ് അത് കണ്ടെത്തിയത് ഒരു വ്യാഖ്യാനം ആണെങ്കില്‍ പാഠം അങ്ങനെയല്ല.

Free Coaching for Candidates of Assistant Recruitment Test 2015

KSGIEU is organising a Coaching Programme for candidates appearing for Online Recruitment Test for the Assistant's post in THE NEW INDIA ASSURANCE CO. LTD. and UNITED INDIA INSURANCE COMPANY LTD., in association with ERNAKULAM INSURANCE INSTITUTE soon. The Coaching classes will be conducted on the third week of December, 2014 at Ernakulam. The classes will be on weekends. The exact time and date will be announced soon at this site. Those who wish to attend the programme may register their names at his site under the Menu - Recruitment > Registration for Free Coaching.

വായനക്കൂട്ടം

വായനക്കൂട്ടം....വായന ഗൌരവമായെടുക്കുന്നവര്‍ക്കായി ഒരു കൂട്ടായ്മ ഒരുങ്ങുന്നു. മാസത്തില്‍ ഒരിക്കല്‍ ഒത്തു ചേര്‍ന്ന്‍ തങ്ങളുടെ വായനാനുഭവങ്ങള്‍ പങ്കുവെയ്ക്കുവാനുള്ള ഒരു വേദിയായിരിക്കും ഇത്. തുടക്കമെന്ന നിലയില്‍ ഡിസംബര്‍ 13ന് 4.30PMന് കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് എംപ്ലോയീസ് യൂണിയന്‍റെ ഏറണാകുളം ഓഫീസിലാണ് ഒത്ത് ചേരല്‍. അന്ന് ശ്രീ.ഇ.സന്തോഷ്‌കുമാറിന്‍റെ "മറ്റൊരു വേനല്‍"(മാതൃഭൂമി ഓണപ്പതിപ്പ്) എന്ന നോവലെറ്റിനെ അധികരിച്ചുള്ള ചര്‍ച്ചകള്‍ നടക്കും. വായനക്കൂട്ടത്തില്‍ പങ്കുടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ശ്രീ.കെ.കെ.സന്തോഷ്‌കുമാറുമായി (9495677126) ബന്ധപ്പെടുക

ഇന്‍ഷുറന്‍സ് നിയമ (ഭേദഗതി) ബില്‍ 2008 പിന്‍വലിക്കുക...

ഇന്‍ഷുറന്‍സ് നിയമ (ഭേദഗതി) ബില്‍ 2008 പിന്‍വലിക്കുക...

ഇന്‍ഷുറന്‍സ് നിയമ (ഭേദഗതി) ബില്‍ 2008 പിന്‍വലിക്കണമെന്ന് KSGIEU പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു .... മാതൃഭൂമി റിപ്പോര്‍ട്ട്.....

Press Conference held at Ernakulam

As per the call of Standing Committee, a Press Conference was held at ERNAKULAM PRESS CLUB on 20th November, 2014. Com. P. R. Sasi, President, GIEA South Zone, Com. C. B. Venugopal, General Secretary, KSGIEU, Com. K. K. Santhoshkumar and Com. Viju Paul Thekkekara, Joint Secretaries of KSGIEU briefed the media persons the implications of the impending Insurance Law Amendment Bill and answered their queries. Most of the dailies carried the news next day itself.

ഇന്‍ഷുറന്‍സ് ബില്ലിനെതിരെ KSGIEU.. പ്രചരണ ജാഥ ആലപ്പുഴയില്‍

ഇന്‍ഷുറന്‍സ്  ബില്ലിനെതിരെ KSGIEU.. പ്രചരണ ജാഥ ആലപ്പുഴയില്‍

എന്തുകൊണ്ട് ഇന്‍ഷുറന്‍സ് ബില്‍ എതിര്‍ക്കപ്പെടണം?
പണം മരത്തില്‍ വളരില്ല എന്ന് ഒരു മുന്‍ പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പണം വളരുന്ന മരമാണ് ഇന്‍ഷുറന്‍സ്. നിക്ഷേപകരുടെ പണം ഉപയോഗിച്ച് കൂടുതല്‍ പണമുണ്ടാക്കുന്ന വന്മരം! നാട്ടുകാരുടെ പണം കൊണ്ടു കമ്പനി പണമുണ്ടാക്കുന്ന പണിയാണ് ഇന്‍ഷുറന്‍സ്. അതുകൊണ്ട് ഇന്‍ഷുറന്‍സ് പൊതുമേഖലയില്‍ തന്നെ തുടരണം. പൊതുമേഖലയെ സ്വകാര്യവല്‍ക്കരിക്കുവാന്‍ അനുവദിക്കരുത്. ജനങ്ങളുടെ പണം ജനങ്ങളുടെ ഉടമസ്ഥതയില്‍ തന്നെ ഉണ്ടാവണം. ഇന്‍ഷുറന്‍സ്ബില്ലിനെ ചെറുക്കുക..... ജനങ്ങളുടെ പണം കൊള്ള ചെയ്യാനുള്ള ശ്രമത്തെ തകര്‍ക്കുക.......KSGIEU

ഇന്‍ഷുറന്‍സ് നിയമഭേദഗതിക്കെതിരെ KSGIEU

ഇന്‍ഷുറന്‍സ് നിയമേഭദഗതിക്കെതിരെ KSGIEU നടത്തുന്ന ഓഫീസ് കാമ്പയിന്‍റെ മൂ ന്നാം ദിവസം

ഇന്‍ഷുറസ് ബില്ലിനെതിരെ കെ.എസ്.ജി.ഐ.ഇ.യു. വിന്‍റെ സംസ്ഥാന പ്രചരണ ജാഥകള്‍ ആരംഭിച്ചു

ഇന്‍ഷുറസ് ബില്ലിനെതിരെ കെ.എസ്.ജി.ഐ.ഇ.യു. വിന്‍റെ സംസ്ഥാന പ്രചരണ ജാഥകള്‍ ആരംഭിച്ചു. എട്ട് അംഗങ്ങള്‍ വീതമുള്ള അഞ്ച് ജാഥകള്‍ ആണ് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലായി സഞ്ചരിക്കുന്നത്.

രാജ്യസഭാ ചെയര്‍മാനുള്ള നിവേദനത്തില്‍ ഓഫീസുകളില്‍ എത്തുന്ന ഉപഭോക്താക്കളുടെ ഒപ്പുകള്‍ ശേഖരിച്ച് നവംബറില്‍ സമര്‍പ്പിക്കും.

ഇന്‍ഷുറസ് ബില്ലിനെതിരെ സംസ്ഥാന പ്രചരണ ജാഥയും ഒപ്പു ശേഖരണവും

കേരള സ്റ്റേറ്റ് ജനറല്‍ ഇന്‍ഷുറസ് എംപ്ലോയീസ് യൂണിയന്‍റെ ആഭിമുഖ്യത്തില്‍ ഇന്‍ഷുറന്‍സ് ബില്ലിനെതിരെ സംസ്ഥാന പ്രചരണ ജാഥയും ഒപ്പു ശേഖരണവും സംഘടിപ്പിക്കുന്നു. പൊതുമേഖലാ ഇന്‍ഷുറസിനെ സംരക്ഷിക്കുകയെന്ന സന്ദേശവുമായി ഒക്ടോബര്‍ 23 മുതല്‍ നവംബര്‍ 14 വരെ കേരളം മുഴുവന്‍ സഞ്ചരിക്കുന്ന ജാഥ ഇന്‍ഷുറസ് ബില്ലിനെതിരെ കേരളത്തിലെ പൊതു സമൂഹത്തിന്‍റെ കൈയ്യൊപ്പ് വാങ്ങും.

Pages